16 September Tuesday

കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന കോഴഞ്ചേരി സ്വദേശി മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കുവൈറ്റ്‌ സിറ്റി > കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികൽ റോയ്‌ ചെറിയാൻ (75) ആണ്‌ മരിച്ചത്‌. രണ്ടാഴ്‌ച‌യായി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ആർസി കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണു കോവിഡ്‌ പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്‌. യുനൈറ്റഡ്‌ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ സൂസൺ റോയിയാണ്‌ഭാര്യ. ഏക മകൾ നേഹ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top