കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ കോട്ടയം സ്വദേശി മരിച്ചു



കുവൈറ്റ് സിറ്റി  > കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്‌ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) അദാൻ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്‌തുവരികയായിരുന്നു. സീനയാണ് ഭാര്യ.  ഷാൻ ഷാഹുൽ, ഷംന ഷാഹുൽ എന്നിവർ മക്കളാണ്. മൃതദേഹം  കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ ഖബറടക്കും. Read on deshabhimani.com

Related News