കുവൈത്തിൽ കോവിഡ് ബാധിച്ച് ഫറോക്ക് സ്വദേശി മരിച്ചു



കുവൈറ്റ് സിറ്റി>  കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ഫറോക്ക്  സ്വദേശി ഭുവനരാജൻ (55) കിണറ്റിൻകരയാണ് മരിച്ചത്.  മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി  ചികിത്സയിൽ ആയിരുന്നു. . ഭാര്യ:മിനിഭുവൻ. മകൾ: നിരഞ്ജന. 20 വർഷത്തോളമായി കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.   Read on deshabhimani.com

Related News