ഭരത് മുരളി നാടകോത്സവം ഡിസംബറിൽ



അബുദാബി> കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം ഡിസംബറിൽ നടക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭരത് മുരളി നാടകോത്സവം വീണ്ടും അരങ്ങിലെത്തുന്നത്. ഇതുസംബന്ധിച്ച് യുഎഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ,  അമച്വർ നാടക സമിതികൾ എന്നിവയുമായി വെർച്വൽ ചർച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. താൽപര്യമുള്ള നാടക സമിതികൾ 026314455, 026314456 നമ്പറിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com

Related News