വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തില്‍ ബഹ്‌റൈന്‍ പ്രതിഭ പ്രതിഷേധിച്ചു



മനാമ > വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ ബഹ്‌റൈന്‍ പ്രതിഭ ശക്തിയായി പ്രതിഷേധിച്ചു. ഇത് ആസൂത്രിത ശ്രമം കലാപത്തിന് കോപ്പ് കൂട്ടാനും അതുവഴി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. കേവലം അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ സമര കോലാഹലങ്ങള്‍ നടത്തുന്നത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് ഇത്തരം രീതികളിലൂടെയാകരുത്.   കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയും സമ്മതത്തോടെയും ആണ് ഈ ആക്രമണ ശ്രമം നടന്നത്. ആര്‍എസ്എസ്  മാധ്യമ അജണ്ടയില്‍ അരങ്ങേറുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്തു തെരുവിലിറങ്ങുന്ന കോണ്‍ഗ്രസിനെയും ഇതിനെല്ലാം പുറകില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശ്രമങ്ങളെയും ജനങ്ങള്‍ തിരിച്ചറിയുകയും തള്ളുകയും ചെയ്യുമെന്നും ബഹ്‌റൈന്‍ പ്രതിഭ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.       Read on deshabhimani.com

Related News