19 April Friday
കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തില്‍ ബഹ്‌റൈന്‍ പ്രതിഭ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022
മനാമ > വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ ബഹ്‌റൈന്‍ പ്രതിഭ ശക്തിയായി പ്രതിഷേധിച്ചു. ഇത് ആസൂത്രിത ശ്രമം കലാപത്തിന് കോപ്പ് കൂട്ടാനും അതുവഴി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. കേവലം അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ സമര കോലാഹലങ്ങള്‍ നടത്തുന്നത്. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത് ഇത്തരം രീതികളിലൂടെയാകരുത്.
 
കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പൂര്‍ണ്ണ അറിവോടെയും സമ്മതത്തോടെയും ആണ് ഈ ആക്രമണ ശ്രമം നടന്നത്. ആര്‍എസ്എസ്  മാധ്യമ അജണ്ടയില്‍ അരങ്ങേറുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്തു തെരുവിലിറങ്ങുന്ന കോണ്‍ഗ്രസിനെയും ഇതിനെല്ലാം പുറകില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശ്രമങ്ങളെയും ജനങ്ങള്‍ തിരിച്ചറിയുകയും തള്ളുകയും ചെയ്യുമെന്നും ബഹ്‌റൈന്‍ പ്രതിഭ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top