സൗദിയിൽ "അറബ് ജാസ് മ്യൂസിക് ഫെസ്റ്റിവൽ"



റിയാദ് > സൗദി കിഴക്കൻ പ്രവിശ്യയിലെ ദമാം എക്സ്പോയിൽ  ജാസ് സംഗീതത്തിൽ ഊദിന്റെ പങ്ക് ആഘോഷിക്കാൻ  മ്യൂസിക് അതോറിറ്റി "അറബ് ജാസ് മ്യൂസിക് ഫെസ്റ്റിവൽ" സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ  അറബ് ലോകത്തെയും മറ്റ് രാഷ്ട്രങ്ങളിലെ  മുതിർന്ന സംഗീതജ്ഞരും ഗായകരും വാദ്യോപകരണ വാദകരും പങ്കെടുക്കും.  ഫെസ്റ്റിവലിൽ സൗദി നാഷണൽ മ്യൂസിക് ബാൻഡ് മനോഹരമായ മെലഡികളും പരമ്പരാഗത സംഗീതവും  ജാസ് സംഗീതവും അവതരിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://kicket.sa/event/16 എന്ന ലിങ്ക് വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. Read on deshabhimani.com

Related News