26 April Friday

സൗദിയിൽ "അറബ് ജാസ് മ്യൂസിക് ഫെസ്റ്റിവൽ"

എം എം നഈംUpdated: Friday Jul 22, 2022

റിയാദ് > സൗദി കിഴക്കൻ പ്രവിശ്യയിലെ ദമാം എക്സ്പോയിൽ  ജാസ് സംഗീതത്തിൽ ഊദിന്റെ പങ്ക് ആഘോഷിക്കാൻ  മ്യൂസിക് അതോറിറ്റി "അറബ് ജാസ് മ്യൂസിക് ഫെസ്റ്റിവൽ" സംഘടിപ്പിക്കുന്നു.

രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ  അറബ് ലോകത്തെയും മറ്റ് രാഷ്ട്രങ്ങളിലെ  മുതിർന്ന സംഗീതജ്ഞരും ഗായകരും വാദ്യോപകരണ വാദകരും പങ്കെടുക്കും.  ഫെസ്റ്റിവലിൽ സൗദി നാഷണൽ മ്യൂസിക് ബാൻഡ് മനോഹരമായ മെലഡികളും പരമ്പരാഗത സംഗീതവും  ജാസ് സംഗീതവും അവതരിപ്പിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://kicket.sa/event/16 എന്ന ലിങ്ക് വഴി ടിക്കറ്റ് എടുക്കാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top