അൽ ഐൻ ഐഎസ്‌സി സ്പോർട്സ് ഫെസ്റ്റ്



അൽ ഐൻ> ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഫെസ്റ്റ് 2023 ഫെബ്രുവരി 12 ഞായറാഴ്ച അൽ ഐൻ ഇന്ത്യൻ സ്കൂളിൽ വച്ചു അരങ്ങേറും. യുഎഇ ലെ വിവിധ സംഘടനകളുടെ വർണാഭമായ മാർച്ച് പാസ്റ്റോടുകൂടിപരിപാടികൾ ആരംഭിക്കും. കുട്ടികൾ മുതൽ വെറ്ററൻസ് വരെയുള്ളവർക്കായി വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യക്കാരായ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 050 8213975, 050 4209220 ബന്ധപെടുക. Read on deshabhimani.com

Related News