ഇടതുസർക്കാർ എന്നും പ്രവാസികൾക്കൊപ്പം: ശക്തി തിയറ്റേഴ്‌സ് അബുദാബി



അബുദാബി > കേന്ദ്രസർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ പുതിയ കോവിഡ്‌ യാത്രാ മാനദണ്ഡത്തിന്റെ പേരിൽ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച പിസിആർ ടെസ്റ്റ് സൗജന്യമാക്കുവാൻ തീരുമാനിച്ച ഇടതുപക്ഷ സർക്കാരിനെ ശക്തി തിയറ്റേഴ്‌സ് അബുദാബി അനുമോദിച്ചു. പ്രവാസികളുടെ ക്ഷേമപെൻഷൻ 1200 ൽ നിന്ന് 3500 വരെ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ   കടന്നുപോകുന്ന പ്രവാസികളോട്  കേന്ദ്ര സർക്കാർ സ്വീകരിച്ചുപോരുന്ന  ശത്രുതാപരമായ നിലപാടുകൾക്കെതിരെ പ്രതികരിക്കേണ്ടതിനു പകരം കേവലം രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടി സംസ്ഥാന സർക്കാരിനെതിരെ ഈ വിഷയം തിരിച്ചുവിടാൻ ചില പ്രവാസി സംഘടനകൾ നടത്തിയ പ്രതികരണങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. നാടിന്റെ വികസനത്തോടൊപ്പം എണ്ണമറ്റ മാതൃകാപരമായ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഇടതുപക്ഷ സർക്കാർ ഇപ്പോൾ നടത്തിയ മാതൃകാപരവും പ്രവാസികൾക്ക് ഏറെ ആശ്വാസകരവുമായ ഈ ഇടപെടൽ അങ്ങേയറ്റം പ്രശംസനീയമാണെന്നും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ എന്നും പ്രവാസികൾക്കൊപ്പമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണെന്നും ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് ടി. കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്തപ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു    Read on deshabhimani.com

Related News