25 April Thursday

ഇടതുസർക്കാർ എന്നും പ്രവാസികൾക്കൊപ്പം: ശക്തി തിയറ്റേഴ്‌സ് അബുദാബി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


അബുദാബി > കേന്ദ്രസർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ പുതിയ കോവിഡ്‌ യാത്രാ മാനദണ്ഡത്തിന്റെ പേരിൽ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ച പിസിആർ ടെസ്റ്റ് സൗജന്യമാക്കുവാൻ തീരുമാനിച്ച ഇടതുപക്ഷ സർക്കാരിനെ ശക്തി തിയറ്റേഴ്‌സ് അബുദാബി അനുമോദിച്ചു.

പ്രവാസികളുടെ ക്ഷേമപെൻഷൻ 1200 ൽ നിന്ന് 3500 വരെ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ   കടന്നുപോകുന്ന പ്രവാസികളോട്  കേന്ദ്ര സർക്കാർ സ്വീകരിച്ചുപോരുന്ന  ശത്രുതാപരമായ നിലപാടുകൾക്കെതിരെ പ്രതികരിക്കേണ്ടതിനു പകരം കേവലം രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടി സംസ്ഥാന സർക്കാരിനെതിരെ ഈ വിഷയം തിരിച്ചുവിടാൻ ചില പ്രവാസി സംഘടനകൾ നടത്തിയ പ്രതികരണങ്ങൾ അങ്ങേയറ്റം ഖേദകരമാണ്.

നാടിന്റെ വികസനത്തോടൊപ്പം എണ്ണമറ്റ മാതൃകാപരമായ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഇടതുപക്ഷ സർക്കാർ ഇപ്പോൾ നടത്തിയ മാതൃകാപരവും പ്രവാസികൾക്ക് ഏറെ ആശ്വാസകരവുമായ ഈ ഇടപെടൽ അങ്ങേയറ്റം പ്രശംസനീയമാണെന്നും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ എന്നും പ്രവാസികൾക്കൊപ്പമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണെന്നും ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് ടി. കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്തപ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top