ശക്തി യൂറോ കപ്പ് - കോപ്പ അമേരിക്ക പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു



അബുദാബി> യൂറോ കപ്പ് - കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇ എ കൃഷ്ണകുമാർ (ഗുരുവായൂർ) ഒന്നാം സ്ഥാനത്തിനര്ഹനായപ്പോൾ  ബൈജു കുഞ്ഞുമോൻ (അബുദാബി) കെ കെ വിനോദ്‌ (അബുദാബി) എന്നവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂറോ കപ്പ് ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ, കോപ്പ അമേരിക്ക ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ എന്നീ ആറ് ചോദ്യങ്ങളായിരുന്നു പ്രവചനങ്ങൾക്കായി നൽകിയത്. ശരിയായ പ്രവചനം നടത്തിയ 11 പേരിൽ നിന്നും നറുക്കിട്ടെടുത്തതായിരുന്നു മത്സര വിജയികളെ കണ്ടെത്തിയതെന്ന് ശക്തി തിയറ്റേഴ്‌സ് കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ അറിയിച്ചു..   Read on deshabhimani.com

Related News