25 April Thursday

ശക്തി യൂറോ കപ്പ് - കോപ്പ അമേരിക്ക പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

അബുദാബി> യൂറോ കപ്പ് - കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഇ എ കൃഷ്ണകുമാർ (ഗുരുവായൂർ) ഒന്നാം സ്ഥാനത്തിനര്ഹനായപ്പോൾ  ബൈജു കുഞ്ഞുമോൻ (അബുദാബി) കെ കെ വിനോദ്‌ (അബുദാബി) എന്നവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

യൂറോ കപ്പ് ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ, കോപ്പ അമേരിക്ക ആർക്ക്, ഫൈനലിൽ എത്തുന്ന രാജ്യങ്ങൾ, മികച്ച കളിക്കാരൻ എന്നീ ആറ് ചോദ്യങ്ങളായിരുന്നു പ്രവചനങ്ങൾക്കായി നൽകിയത്.

ശരിയായ പ്രവചനം നടത്തിയ 11 പേരിൽ നിന്നും നറുക്കിട്ടെടുത്തതായിരുന്നു മത്സര വിജയികളെ കണ്ടെത്തിയതെന്ന് ശക്തി തിയറ്റേഴ്‌സ് കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ അറിയിച്ചു..
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top