2017 മുതൽ യുപിയില്‍ കലാപമില്ലെന്ന്‌ ആദിത്യനാഥ്



ലഖ്‌നൗ > 2017 മുതൽ ഉത്തർപ്രദേശ്‌ കലാപരഹിതമായിരുന്നുവെന്ന്‌ സർക്കാരിന്റെ റിപ്പോർട്ട്‌ കാർഡ്‌. മുഖ്യമന്ത്രി ആദിത്യനാഥാണ്‌ നാലര വർഷത്തെ റിപ്പോർട്ട്‌ കാർഡ്‌ പുറത്തുവിട്ടത്‌. ഒരോ 34 ദിവസം കൂടുമ്പോഴും വർഗീയ ലഹളകളുണ്ടായിരുന്ന യുപിയിൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു കലാപവുമുണ്ടായിട്ടില്ലെന്നാണ്‌ അവകാശവാദം. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കുടുതൽ പരിശോധന നടത്തിയതും വാക്‌സിനേഷൻ നടത്തിയതും യുപിയാണെന്ന്‌ ആദിത്യനാഥ്‌ അവകാശപ്പെട്ടു Read on deshabhimani.com

Related News