രാജ്യത്ത്‌ ധാന്യം കെട്ടിക്കിടക്കുന്നു, ജനം പട്ടിണിയിൽ: യെച്ചൂരി



ന്യൂഡൽഹി > ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാർ ഗോഡൗണുകളിൽ കെട്ടിക്കിടന്ന്‌ നശിക്കുമ്പോഴാണ്‌ രാജ്യത്ത്‌ പട്ടിണി പെരുകുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 55–-ാം സ്ഥാനത്തായിരുന്നു. 2020ൽ 94–-ാം സ്ഥാനമായി. ഇപ്പോൾ 116 രാജ്യങ്ങളിൽ  101–-ാം സ്ഥാനത്തും. ലജ്ജാകരമാണിത്‌. പട്ടിണിയിൽ കഴിയുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യണം– യെച്ചൂരി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സ്ഥാനം താഴ്‌ത്തിയത്‌ ഞെട്ടിക്കുന്ന നടപടിയാണെന്ന്‌ കേന്ദ്രസർക്കാർ പ്രതികരിച്ചു. സൂചിക തയാറാക്കാൻ ഉപയോഗിക്കുന്ന രീതിശാസ്‌ത്രം അശാസ്‌ത്രീയമാണെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസ്‌താവനയിൽ ആരോപിച്ചു. Read on deshabhimani.com

Related News