19 March Tuesday

രാജ്യത്ത്‌ ധാന്യം കെട്ടിക്കിടക്കുന്നു, ജനം പട്ടിണിയിൽ: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

ന്യൂഡൽഹി > ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാർ ഗോഡൗണുകളിൽ കെട്ടിക്കിടന്ന്‌ നശിക്കുമ്പോഴാണ്‌ രാജ്യത്ത്‌ പട്ടിണി പെരുകുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 55–-ാം സ്ഥാനത്തായിരുന്നു. 2020ൽ 94–-ാം സ്ഥാനമായി. ഇപ്പോൾ 116 രാജ്യങ്ങളിൽ  101–-ാം സ്ഥാനത്തും. ലജ്ജാകരമാണിത്‌. പട്ടിണിയിൽ കഴിയുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യണം– യെച്ചൂരി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ സ്ഥാനം താഴ്‌ത്തിയത്‌ ഞെട്ടിക്കുന്ന നടപടിയാണെന്ന്‌ കേന്ദ്രസർക്കാർ പ്രതികരിച്ചു. സൂചിക തയാറാക്കാൻ ഉപയോഗിക്കുന്ന രീതിശാസ്‌ത്രം അശാസ്‌ത്രീയമാണെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസ്‌താവനയിൽ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top