വാട്സാപ് ഇന്ത്യ 
തലവന്‍ അഭിജിത് ബോസ് രാജിവച്ചു



ന്യൂഡല്‍ഹി വാട്സാപ്പിന്റെ ഇന്ത്യന്‍ മേധാവി അഭിജിത്ത് ബോസും മാതൃകമ്പനിയായ മെറ്റയുടെ  ഇന്ത്യന്‍ പൊതുനയകാര്യ മേധാവി രാജീവ് അ​ഗര്‍‍വാളും സ്ഥാനം രാജിവച്ചു. വാട്‌സാപ്‌ ഇന്ത്യയുടെ പൊതുനയ വിഭാ​ഗം മേധാവി ശിവ്നാഥ്  തുക്രാളിനെ മെറ്റ ഇന്ത്യയുടെ പൊതുനയകാര്യാ വിഭാ​ഗം തലവനായി നിയോ​ഗിച്ചു. ഈ മാസം ആദ്യം മെറ്റ ഇന്ത്യ തലവന്‍ അജിത് മോഹന്‍ രാജിവച്ചിരുന്നു. കഴിഞ്ഞയാഴ്ച ലോകമെമ്പാടുമായി 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. Read on deshabhimani.com

Related News