19 April Friday

വാട്സാപ് ഇന്ത്യ 
തലവന്‍ അഭിജിത് ബോസ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022


ന്യൂഡല്‍ഹി
വാട്സാപ്പിന്റെ ഇന്ത്യന്‍ മേധാവി അഭിജിത്ത് ബോസും മാതൃകമ്പനിയായ മെറ്റയുടെ  ഇന്ത്യന്‍ പൊതുനയകാര്യ മേധാവി രാജീവ് അ​ഗര്‍‍വാളും സ്ഥാനം രാജിവച്ചു. വാട്‌സാപ്‌ ഇന്ത്യയുടെ പൊതുനയ വിഭാ​ഗം മേധാവി ശിവ്നാഥ്  തുക്രാളിനെ മെറ്റ ഇന്ത്യയുടെ പൊതുനയകാര്യാ വിഭാ​ഗം തലവനായി നിയോ​ഗിച്ചു.

ഈ മാസം ആദ്യം മെറ്റ ഇന്ത്യ തലവന്‍ അജിത് മോഹന്‍ രാജിവച്ചിരുന്നു. കഴിഞ്ഞയാഴ്ച ലോകമെമ്പാടുമായി 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top