പ്രവാസികളില്‍ 
ഏറ്റവും ധനികന്‍ 
അദാനിയുടെ ജ്യേഷ്ഠന്‍



ന്യൂഡൽഹി ഏറ്റവും സമ്പന്നരായ  പ്രവാസി ഇന്ത്യക്കാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനിയുടെ മൂത്തസഹോദരൻ വിനോദ്‌ ശാന്തിലാൽ അദാനി മുന്നില്‍.  സാമ്പത്തിക സേവന കമ്പനിയായ ഐഐഎഫ്‌എല്ലാണ്‌ പട്ടിക തയ്യാറാക്കിയത്‌. 1.69 ലക്ഷം കോടി രൂപയാണ്‌ ദുബായിൽ കഴിയുന്ന വിനോദ്‌ അദാനിയുടെ ആസ്‌തി. ഇതിൽ 37,400 കോടി കഴിഞ്ഞവർഷം മാത്രം ആർജിച്ചതാണ്‌. 28 ശതമാനം വർധന. ഗൗതം അദാനി നിലവില്‍ ലോകത്തെ ധനികരില്‍ മൂന്നാം സ്ഥാനത്താണ്.‌ 1.65 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഹിന്ദുജ സഹോദരന്മാരാണ്‌ പ്രവാസി ഇന്ത്യന്‍ ധനികപട്ടികയില്‍ രണ്ടാം സ്ഥാനത്ത്‌. Read on deshabhimani.com

Related News