19 April Friday

പ്രവാസികളില്‍ 
ഏറ്റവും ധനികന്‍ 
അദാനിയുടെ ജ്യേഷ്ഠന്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


ന്യൂഡൽഹി
ഏറ്റവും സമ്പന്നരായ  പ്രവാസി ഇന്ത്യക്കാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനിയുടെ മൂത്തസഹോദരൻ വിനോദ്‌ ശാന്തിലാൽ അദാനി മുന്നില്‍.  സാമ്പത്തിക സേവന കമ്പനിയായ ഐഐഎഫ്‌എല്ലാണ്‌ പട്ടിക തയ്യാറാക്കിയത്‌. 1.69 ലക്ഷം കോടി രൂപയാണ്‌ ദുബായിൽ കഴിയുന്ന വിനോദ്‌ അദാനിയുടെ ആസ്‌തി. ഇതിൽ 37,400 കോടി കഴിഞ്ഞവർഷം മാത്രം ആർജിച്ചതാണ്‌. 28 ശതമാനം വർധന.

ഗൗതം അദാനി നിലവില്‍ ലോകത്തെ ധനികരില്‍ മൂന്നാം സ്ഥാനത്താണ്.‌ 1.65 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഹിന്ദുജ സഹോദരന്മാരാണ്‌ പ്രവാസി ഇന്ത്യന്‍ ധനികപട്ടികയില്‍ രണ്ടാം സ്ഥാനത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top