VIDEO:- ബിഹാറിൽ ജൂനിയർ പൊലീസുകാരെ ലോക്കപ്പിലടച്ച് എസ്‌പി



പാട്ന> ജൂനിയർ പൊലീസ് ഉദ്യോ​ഗസ്ഥരെ എസ്‌പി ലോക്കപ്പിലടച്ചെന്ന് ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. ജോലി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോ​ഗസ്ഥരെ എസ്‌പി ലോക്കപ്പിലടച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്‌തംബർ എട്ടിനായിരുന്നു സംഭവം. എസ്‌പി ​ഗൗരവ് മംഗ്ലയാണ് ജൂനിയർ പോലീസുകാരെ നവാഡ നഗർ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലടച്ചത്. രണ്ട് മണിക്കൂറളോളം ഇവർ ലോക്കപ്പിൽ കഴിഞ്ഞു. അർദ്ധരാത്രിയോടെയാണ് ഉദ്യോ​ഗസ്ഥരെ ലോക്കപ്പിൽ നിന്ന് പുറത്തുവിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ പോലീസ് അസോസിയേഷൻ രംഗത്തെത്തി. Video Viral As #Bihar Police Officer Puts 5 Juniors In Lockup, Sparks Anger Within Ranks ಪೊಲೀಸರಿಗೇ ಜೈಲು!pic.twitter.com/GqLfUgZ01X — Priyathosh Agnihamsa (@priyathosh6447) September 11, 2022   Read on deshabhimani.com

Related News