25 April Thursday

VIDEO:- ബിഹാറിൽ ജൂനിയർ പൊലീസുകാരെ ലോക്കപ്പിലടച്ച് എസ്‌പി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

പാട്ന> ജൂനിയർ പൊലീസ് ഉദ്യോ​ഗസ്ഥരെ എസ്‌പി ലോക്കപ്പിലടച്ചെന്ന് ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. ജോലി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോ​ഗസ്ഥരെ എസ്‌പി ലോക്കപ്പിലടച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെപ്‌തംബർ എട്ടിനായിരുന്നു സംഭവം. എസ്‌പി ​ഗൗരവ് മംഗ്ലയാണ് ജൂനിയർ പോലീസുകാരെ നവാഡ നഗർ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലടച്ചത്. രണ്ട് മണിക്കൂറളോളം ഇവർ ലോക്കപ്പിൽ കഴിഞ്ഞു. അർദ്ധരാത്രിയോടെയാണ് ഉദ്യോ​ഗസ്ഥരെ ലോക്കപ്പിൽ നിന്ന് പുറത്തുവിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ പോലീസ് അസോസിയേഷൻ രംഗത്തെത്തി.

Video Viral As #Bihar Police Officer Puts 5 Juniors In Lockup, Sparks Anger Within Ranks
ಪೊಲೀಸರಿಗೇ ಜೈಲು!pic.twitter.com/GqLfUgZ01X

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top