പ്രധാനമന്ത്രിയുടെ വാരണാസിയിൽ കോവിഡ്‌ വാക്‌സിൻ എത്തിച്ചത്‌ സൈക്കിളിൽ



ലഖ്‌നൗ > ഉത്തർപ്രദേശി​ലെ വാരണാസിയിൽ വാക്​സിൻ വിതരണത്തിന്​ മുമ്പ്​ തന്നെ മുന്നൊരുക്കങ്ങളിൽ പിഴവ്​. ​ഡ്രൈ റണിനായി വാരണാസിയിൽ വാക്​സിനെത്തിച്ചത്​ സൈക്കിളിൽ. വാക്​സിൻ വിതരണത്തിന്​ മുമ്പ്​ നടത്തുന്ന പരീക്ഷണമാണ്​ ഡ്രൈ റൺ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമാണ്‌ വാരണാസി. ചൗഗാട്ട്​ എരിയയിലെ ആശുപത്രിയിലാണ്​ സംഭവമുണ്ടായത്​. ഇവിടേക്ക്​ കോവിഡ്​ വാക്​സിൻ എത്തിച്ചത്​ സൈക്കിളിലായിരുന്നു. ഇതിന്​ അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു. Read on deshabhimani.com

Related News