ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ജമ്മുവിലെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി



ശ്രീന​ഗർ> ജമ്മുകാശ്‌‌മീരിലെ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ​ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി. റിയാസി ജല്ലയിലാണ് സംഭവം. ഭീകരരിൽ നിന്നും 2 എകെ റൈഫിളുകളും 7 ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു രജൗരി ജില്ലയിലെ താമസക്കാരനും ജില്ലയിൽ അടുത്തിടെ നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനുമായ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ താലിബ് ഹുസൈൻ, തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള തീവ്രവാദി ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്. ഭീകരവാദികളെ പിടികൂടിയ ​ഗ്രാമീണർക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. J&K | 2 terrorists of LeT apprehended by villagers of Tuksan, Reasi district, with weapons. 2AK rifles, 7 grenades and a pistol recovered. DGP announces a reward of Rs 2 lakhs for villagers: ADGP Jammu Apprehended terrorists identified as Faizal Ahmed Dar and Talib Hussain. pic.twitter.com/frBrBrktv5 — ANI (@ANI) July 3, 2022     Read on deshabhimani.com

Related News