26 April Friday

ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ജമ്മുവിലെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ശ്രീന​ഗർ> ജമ്മുകാശ്‌‌മീരിലെ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ​ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി. റിയാസി ജല്ലയിലാണ് സംഭവം. ഭീകരരിൽ നിന്നും 2 എകെ റൈഫിളുകളും 7 ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു

രജൗരി ജില്ലയിലെ താമസക്കാരനും ജില്ലയിൽ അടുത്തിടെ നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനുമായ ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ താലിബ് ഹുസൈൻ, തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള തീവ്രവാദി ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്. ഭീകരവാദികളെ പിടികൂടിയ ​ഗ്രാമീണർക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top