എയര്‍ ഇന്ത്യ വിമാനം ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്



ന്യൂഡല്‍​ഹി > യാത്രാമധ്യേ എയര്‍ ഇന്ത്യ വിമാനം ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.  ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനമാണ്  യാത്രയ്‌ക്കിടെ ആടിയുലഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് പ്രശ്നത്തില്‍ പെട്ടത്. ആകാശച്ചുഴിയില്‍ പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് നി​ഗമനം.  പരിക്കേറ്റവര്‍ക്ക് ക്യാബിന്‍ ക്രൂ വിമാനത്തില്‍ വച്ച് തന്നെ  പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. Read on deshabhimani.com

Related News