28 March Thursday

എയര്‍ ഇന്ത്യ വിമാനം ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

ന്യൂഡല്‍​ഹി > യാത്രാമധ്യേ എയര്‍ ഇന്ത്യ വിമാനം ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.  ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനമാണ്  യാത്രയ്‌ക്കിടെ ആടിയുലഞ്ഞത്. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് പ്രശ്നത്തില്‍ പെട്ടത്. ആകാശച്ചുഴിയില്‍ പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് നി​ഗമനം.  പരിക്കേറ്റവര്‍ക്ക് ക്യാബിന്‍ ക്രൂ വിമാനത്തില്‍ വച്ച് തന്നെ  പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top