പാർലമെന്റിൽ ഉന്നയിക്കും: എളമരം



അഗർത്തല നിയമവാഴ്‌ച പൂർണമായും തകർന്ന ത്രിപുരയിലെ ബിജെപി തേർവാഴ്‌ച രാജ്യസഭയിൽ ഉന്നയിക്കുമെന്ന്‌ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം പറഞ്ഞു. തിങ്കളാഴ്‌ച തുടങ്ങുന്ന ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുമതി ലഭിച്ചു. ത്രിപുര അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അന്ന്‌ രാവിലെ പ്രതിപക്ഷകക്ഷികൾ യോഗം ചേരും. അഗർത്തലയിൽ അക്രമത്തിനിരയായ സ്‌ത്രീകൾ ലൈംഗികപീഡനം നേരിടേണ്ടി വന്നെന്ന്‌ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പ്രവർത്തകരുടെ ഉപജീവനം ഇല്ലാതാക്കാനായി കടകളും വാഹനങ്ങളും ആസൂത്രിതമായി ബിജെപിക്കാർ തകർത്തു.  ബിലാസ്‌ഗഢിൽ അക്രമത്തിനിരയായ എംപിസംഘത്തെ ഇതുവരെയും പൊലീസോ സർക്കാരോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News