25 April Thursday

പാർലമെന്റിൽ ഉന്നയിക്കും: എളമരം

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

അഗർത്തല
നിയമവാഴ്‌ച പൂർണമായും തകർന്ന ത്രിപുരയിലെ ബിജെപി തേർവാഴ്‌ച രാജ്യസഭയിൽ ഉന്നയിക്കുമെന്ന്‌ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം പറഞ്ഞു. തിങ്കളാഴ്‌ച തുടങ്ങുന്ന ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുമതി ലഭിച്ചു. ത്രിപുര അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അന്ന്‌ രാവിലെ പ്രതിപക്ഷകക്ഷികൾ യോഗം ചേരും.

അഗർത്തലയിൽ അക്രമത്തിനിരയായ സ്‌ത്രീകൾ ലൈംഗികപീഡനം നേരിടേണ്ടി വന്നെന്ന്‌ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പ്രവർത്തകരുടെ ഉപജീവനം ഇല്ലാതാക്കാനായി കടകളും വാഹനങ്ങളും ആസൂത്രിതമായി ബിജെപിക്കാർ തകർത്തു.  ബിലാസ്‌ഗഢിൽ അക്രമത്തിനിരയായ എംപിസംഘത്തെ ഇതുവരെയും പൊലീസോ സർക്കാരോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top