ബിജെപിയുടെ കൊലപാതക രാഷ്‌ട്രീയം ; കൊൽക്കത്തയിൽ രോഷമിരമ്പി



കൊൽക്കത്ത ത്രിപുരയിലെ ബിജെപിയുടെ കൊലപാതക രാഷ്‌ട്രീയത്തിൽ പ്രതിഷേധിച്ച്‌ കൊൽക്കത്തയിലും ബംഗാളിന്റെ ഇതരഭാഗങ്ങളിലും ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്‌ച വൻ  റാലികൾ അരങ്ങേറി.   കൊൽക്കത്തയിലും വിവധ ജില്ലാ കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കൊൽക്കത്ത എക്സപ്ലനേഡ് ലെനിൻ പാർക്കിൽനിന്നും  ആരഭിച്ച റാലി സിയാൾദ റെയിവേ സ്‌റ്റേഷനുസമീപം സമാപിച്ചു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പി ബി അംഗം സൂര്യകാന്ത മിശ്ര എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. Read on deshabhimani.com

Related News