18 December Thursday

ബിജെപിയുടെ കൊലപാതക രാഷ്‌ട്രീയം ; കൊൽക്കത്തയിൽ രോഷമിരമ്പി

ഗോപിUpdated: Friday Mar 10, 2023



കൊൽക്കത്ത
ത്രിപുരയിലെ ബിജെപിയുടെ കൊലപാതക രാഷ്‌ട്രീയത്തിൽ പ്രതിഷേധിച്ച്‌ കൊൽക്കത്തയിലും ബംഗാളിന്റെ ഇതരഭാഗങ്ങളിലും ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്‌ച വൻ  റാലികൾ അരങ്ങേറി.   കൊൽക്കത്തയിലും വിവധ ജില്ലാ കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കൊൽക്കത്ത എക്സപ്ലനേഡ് ലെനിൻ പാർക്കിൽനിന്നും  ആരഭിച്ച റാലി സിയാൾദ റെയിവേ സ്‌റ്റേഷനുസമീപം സമാപിച്ചു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പി ബി അംഗം സൂര്യകാന്ത മിശ്ര എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top