ഇൻഡിഗോ വിമാനം റൺവേയിൽനിന്ന് തെന്നിമാറി; യാത്ര റദ്ദാക്കി



ഗുവാഹത്തി> ഗുവാഹത്തി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം റൺവെയിൽനിന്ന്  തെന്നിമാറി . 98 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക്  പോകാനുള്ള വിമാനമാണ് തെന്നിമാറിയത് . യാത്രക്കാർ സുരക്ഷിതരാണ്. ഇൻഡിഗോ 6ഇ 757 വിമാനമാണ് തെന്നിമാറിയത്. വിമാനം ടേക്ഓഫ് ചെയ്യുമ്പോൾ ചക്രങ്ങൾ റൺവേക്ക് പുറത്തെ ചെളിയിൽ പെടുകയായിരുന്നു. ഇതേ ആ വിമാനയാത്ര റദ്ദാക്കി. Read on deshabhimani.com

Related News