‘മെറിറ്റ്‌ ’എന്നാൽ മാർക്കുമാത്രമല്ല: സുപ്രീംകോടതി



ന്യൂഡൽഹി > ‘മെറിറ്റ്‌ ’ എന്നത്‌ മത്സരപരീക്ഷകളിലെ പ്രകടനം മാത്രമായി കാണുന്ന സങ്കുചിതവീക്ഷണം ശരിയല്ലെന്ന്‌ സുപ്രീംകോടതി. മത്സരപരീക്ഷകൾ സാധാരണഗതിയിൽ തുല്യത പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ളതാണ്‌. എന്നാൽ, വ്യക്തികളുടെ സാമൂഹ്യസാഹചര്യം, ജീവിതാവസ്ഥ, സാമ്പത്തിക സാംസ്‌കാരിക പശ്‌ചാത്തലം കൂടി കണക്കിലെടുത്ത്‌ ‘മെറിറ്റി ’നെ പുനർനിർവചിക്കണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ 27 ശതമാനം ഒബിസി സംവരണം ശരിവച്ചുള്ള ഉത്തരവിലാണ്‌ കോടതി നിരീക്ഷണം. വിശദ വിധി കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌. പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടുന്നത്‌ മാത്രമാകരുത്‌ മെറിറ്റിനുള്ള നിർവചനം. സാമൂഹ്യ പുരോഗതി ലക്ഷ്യമിടുന്നതാകണം ‘മെറിറ്റ്‌ ’. മെറിറ്റിന്‌ എതിരാണ്‌ സംവരണമെന്ന കാഴ്‌ചപ്പാട്‌ തിരുത്തണമെന്നും കോടതി പറഞ്ഞു. Read on deshabhimani.com

Related News