26 April Friday

‘മെറിറ്റ്‌ ’എന്നാൽ മാർക്കുമാത്രമല്ല: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Jan 21, 2022

ന്യൂഡൽഹി > ‘മെറിറ്റ്‌ ’ എന്നത്‌ മത്സരപരീക്ഷകളിലെ പ്രകടനം മാത്രമായി കാണുന്ന സങ്കുചിതവീക്ഷണം ശരിയല്ലെന്ന്‌ സുപ്രീംകോടതി. മത്സരപരീക്ഷകൾ സാധാരണഗതിയിൽ തുല്യത പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ളതാണ്‌. എന്നാൽ, വ്യക്തികളുടെ സാമൂഹ്യസാഹചര്യം, ജീവിതാവസ്ഥ, സാമ്പത്തിക സാംസ്‌കാരിക പശ്‌ചാത്തലം കൂടി കണക്കിലെടുത്ത്‌ ‘മെറിറ്റി ’നെ പുനർനിർവചിക്കണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ 27 ശതമാനം ഒബിസി സംവരണം ശരിവച്ചുള്ള ഉത്തരവിലാണ്‌ കോടതി നിരീക്ഷണം.

വിശദ വിധി കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌. പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടുന്നത്‌ മാത്രമാകരുത്‌ മെറിറ്റിനുള്ള നിർവചനം. സാമൂഹ്യ പുരോഗതി ലക്ഷ്യമിടുന്നതാകണം ‘മെറിറ്റ്‌ ’. മെറിറ്റിന്‌ എതിരാണ്‌ സംവരണമെന്ന കാഴ്‌ചപ്പാട്‌ തിരുത്തണമെന്നും കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top