സംരക്ഷണച്ചുമതല തീരുമാനിക്കുമ്പോൾ മുന്‍​ഗണന കുട്ടിയുടെ ഭാവിക്ക്



ന്യൂഡൽഹി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല തീരുമാനിക്കുമ്പോൾ അച്ഛനമ്മമാരുടെ താൽപ്പര്യങ്ങൾക്ക്‌ പ്രസക്തി ഇല്ലെന്ന്‌ സുപ്രീംകോടതി. കുട്ടിയുടെ ഭാവിക്കും സുരക്ഷയ്‌ക്കുമാണ്‌ പ്രഥമപരിഗണനയെന്ന്‌ ജസ്റ്റിസ്‌ അജയ്‌ റസ്‌തോഗി അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. വിവാഹബന്ധം വേർപിരിഞ്ഞ പഞ്ചാബിലെ ദമ്പതികൾ കുട്ടിയുടെ അവകാശത്തിനുവേണ്ടി നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതി നിരീക്ഷണം.   ഹൈക്കോടതി കുട്ടിയുടെ ഉടമസ്ഥാവകാശം അച്ഛന്‌ നൽകി. ഇതിനെതിരെ അമ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്. Read on deshabhimani.com

Related News