തദ്ദേശതെരഞ്ഞെടുപ്പ്‌ വോട്ടർപട്ടിക: ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജി സുപ്രീംകോടതി തീർപ്പാക്കി



ന്യൂഡൽഹി> കേരളത്തിൽ 2019 വോട്ടർപ്പട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജി തീർപ്പാക്കി സുപ്രീംകോടതി. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ അപ്രസക്തമായതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ ഹർജി തീർപ്പാക്കുകയാണെന്ന്‌ സുപ്രീംകോടതി അറിയിച്ചു. 2019 വോട്ടർപ്പട്ടിക അടിസ്ഥാനത്തിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ്‌ 2020 മാർച്ചിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേയുടെ അടിസ്ഥാനത്തിൽ 2015 ലെ പട്ടിക അനുസരിച്ച്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ നടന്നു. ഈ സാഹചര്യത്തിലാണ്‌, ഹർജി അപ്രസക്തമായെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്‌.   Read on deshabhimani.com

Related News