25 April Thursday

തദ്ദേശതെരഞ്ഞെടുപ്പ്‌ വോട്ടർപട്ടിക: ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജി സുപ്രീംകോടതി തീർപ്പാക്കി

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022

ന്യൂഡൽഹി> കേരളത്തിൽ 2019 വോട്ടർപ്പട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജി തീർപ്പാക്കി സുപ്രീംകോടതി. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ അപ്രസക്തമായതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ ഹർജി തീർപ്പാക്കുകയാണെന്ന്‌ സുപ്രീംകോടതി അറിയിച്ചു.

2019 വോട്ടർപ്പട്ടിക അടിസ്ഥാനത്തിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ്‌ 2020 മാർച്ചിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേയുടെ അടിസ്ഥാനത്തിൽ 2015 ലെ പട്ടിക അനുസരിച്ച്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ നടന്നു. ഈ സാഹചര്യത്തിലാണ്‌, ഹർജി അപ്രസക്തമായെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top