8 ഹൈക്കോടതിയിൽ പുതിയ ചീഫ് ജസ്റ്റിസുമാർ
ന്യൂഡൽഹി> രാജ്യത്തെ എട്ട് ഹൈക്കോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. പുതിയ ചീഫ് ജസ്റ്റിസുമാർ: കൽക്കട്ട ഹൈക്കോടതി– ജസ്റ്റിസ് പ്രകാശ് ശ്രീ വാസ്തവ, അലഹബാദ്– ജസ്റ്റിസ് രാജേഷ് ബിണ്ടാൽ, ആന്ധ്രപ്രദേശ്– ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര, കർണാടകം– ജസ്റ്റിസ് റിതുരാജ് ആവസ്തി, തെലങ്കാന– ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമ, മേഘാലയ–ജസ്റ്റിസ് രഞ്ജിത് വി മോറെ, ഗുജറാത്ത്–ജസ്റ്റിസ് അരവിന്ദ്കുമാർ, മധ്യപ്രദേശ്–- ജസ്റ്റിസ് ആർ വി മലിമത്ത്. അഞ്ച് ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തു. നിയമനങ്ങൾ വേഗത്തിലാക്കി കൊളീജിയം മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കാലത്ത് താരതമ്യേന നിർജീവമായിരുന്ന സുപ്രീംകോടതി കൊളീജിയം സജീവമായി. കഴിഞ്ഞ ഒരുമാസത്തിൽ നൂറിലധികം നിയമനത്തിനാണ് കൊളീജിയം ശുപാർശ ചെയ്തത്. ഒറ്റയടിക്ക് 12 ഹൈക്കോടതിയിലേക്ക് 68 ജഡ്ജിമാരെ ഉയർത്തിയ നടപടി പ്രശംസ നേടി. Read on deshabhimani.com