25 April Thursday

8 ഹൈക്കോടതിയിൽ പുതിയ ചീഫ്‌ ജസ്റ്റിസുമാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


ന്യൂഡൽഹി> രാജ്യത്തെ എട്ട്‌ ഹൈക്കോടതിയിലേക്ക്‌ പുതിയ ചീഫ്‌ ജസ്റ്റിസുമാരെ ശുപാർശ ചെയ്‌ത്‌ സുപ്രീംകോടതി കൊളീജിയം. പുതിയ ചീഫ്‌ ജസ്റ്റിസുമാർ: കൽക്കട്ട ഹൈക്കോടതി– ജസ്റ്റിസ്‌ പ്രകാശ്‌ ശ്രീ വാസ്‌തവ, അലഹബാദ്‌– ജസ്റ്റിസ്‌ രാജേഷ്‌ ബിണ്ടാൽ, ആന്ധ്രപ്രദേശ്‌– ജസ്റ്റിസ്‌ പ്രശാന്ത്‌കുമാർ മിശ്ര, കർണാടകം– ജസ്റ്റിസ്‌ റിതുരാജ്‌ ആവസ്‌തി, തെലങ്കാന– ജസ്റ്റിസ്‌ സതീഷ്‌ചന്ദ്ര ശർമ, മേഘാലയ–ജസ്റ്റിസ്‌ രഞ്‌ജിത്‌ വി മോറെ, ഗുജറാത്ത്‌–ജസ്റ്റിസ്‌ അരവിന്ദ്‌കുമാർ, മധ്യപ്രദേശ്‌–- ജസ്റ്റിസ്‌ ആർ വി മലിമത്ത്‌. അഞ്ച്‌ ചീഫ്‌ ജസ്റ്റിസുമാരെ സ്ഥലം മാറ്റാനും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്‌തു.

നിയമനങ്ങൾ വേഗത്തിലാക്കി കൊളീജിയം
മുൻ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ കാലത്ത്‌ താരതമ്യേന നിർജീവമായിരുന്ന സുപ്രീംകോടതി കൊളീജിയം സജീവമായി. കഴിഞ്ഞ ഒരുമാസത്തിൽ നൂറിലധികം നിയമനത്തിനാണ്‌ കൊളീജിയം ശുപാർശ ചെയ്‌തത്‌. ഒറ്റയടിക്ക്‌ 12 ഹൈക്കോടതിയിലേക്ക്‌ 68 ജഡ്‌ജിമാരെ ഉയർത്തിയ നടപടി  പ്രശംസ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top