നീറ്റ്‌ പിജി കൗൺസലിങ് ഉടൻ തുടങ്ങണം: സുപ്രീംകോടതി



ന്യൂഡൽഹി നീറ്റ്‌ പിജി കൗൺസലിങ് ഉടൻ ആരംഭിക്കണമെന്ന്‌ സുപ്രീംകോടതി. നീറ്റ്‌ പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്) ഒബിസി വിഭാഗങ്ങൾക്കും സംവരണം അനുവദിച്ചതിന്‌ എതിരായ ഹർജികൾ വിധിപറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദേശീയതാൽപ്പര്യം മുൻനിർത്തി കൗൺസലിങ് എത്രയും വേഗം തുടങ്ങണമെന്ന്-  ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു. കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. നടപടി വൈകുന്നതിൽ യുവ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. ഇഡബ്ല്യുഎസ്‌ സംവരണത്തിന്‌ എട്ടു ലക്ഷം വാർഷികവരുമാന പരിധി നിശ്ചയിച്ചതാണ്‌ കോടതി പ്രധാനമായും പരിശോധിച്ചത്‌.   Read on deshabhimani.com

Related News