26 April Friday

നീറ്റ്‌ പിജി കൗൺസലിങ് ഉടൻ തുടങ്ങണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


ന്യൂഡൽഹി
നീറ്റ്‌ പിജി കൗൺസലിങ് ഉടൻ ആരംഭിക്കണമെന്ന്‌ സുപ്രീംകോടതി. നീറ്റ്‌ പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്) ഒബിസി വിഭാഗങ്ങൾക്കും സംവരണം അനുവദിച്ചതിന്‌ എതിരായ ഹർജികൾ വിധിപറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദേശീയതാൽപ്പര്യം മുൻനിർത്തി കൗൺസലിങ് എത്രയും വേഗം തുടങ്ങണമെന്ന്-  ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ നിരീക്ഷിച്ചു. കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. നടപടി വൈകുന്നതിൽ യുവ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. ഇഡബ്ല്യുഎസ്‌ സംവരണത്തിന്‌ എട്ടു ലക്ഷം വാർഷികവരുമാന പരിധി നിശ്ചയിച്ചതാണ്‌ കോടതി പ്രധാനമായും പരിശോധിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top