മദർ തെരേസയെ ആക്ഷേപിച്ച്‌ ആർഎസ്‌എസ്‌ വാരിക പാഞ്ചജന്യ



ന്യൂഡൽഹി മദർ തെരേസയ്‌ക്കും മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കും എതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞ്‌ ആർഎസ്‌എസ്‌ മുഖവാരിക ‘പാഞ്ചജന്യ’. മതംമാറ്റ വിഷയത്തിൽ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കുനേരെ ഉയർന്നിരിക്കുന്ന കുറ്റാരോപണങ്ങളിൽ പുതുമയില്ല. മദർ തെരേസയ്‌ക്ക്‌ ഭാരത്‌ രത്‌ന നൽകാനിടയായത്‌  ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്‌ട്രീയം എന്ന്‌ അറിയപ്പെടുന്നതിന്റെ ആവശ്യങ്ങൾ’ കാരണമാണ്‌. മദറിന്‌ വിശുദ്ധപദവി നൽകിയത്‌ ‘നുണ’യുടെ അടിസ്ഥാനത്തിലാണ്‌–- ‘കുരിശിലേറ്റൽ, അധികാരം, ഗൂഢാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ അധിക്ഷേപം. വിദേശസംഭാവന നിയന്ത്രണ ചട്ടപ്രകാരം ലൈസൻസ്‌ പുതുക്കാൻ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി നൽകിയ അപേക്ഷ ആഭ്യന്തരമന്ത്രാലയം ഈയിടെ തള്ളി. മതമാറ്റശ്രമം ആരോപിച്ച്‌ ഗുജറാത്തിൽ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു ഇത്‌. ഇക്കാര്യത്തിൽ ആർഎസ്‌എസിന്റെ താൽപ്പര്യം വ്യക്തമാക്കുന്നതാണ്‌ ലേഖനം. മദർ തെരേസയ്‌ക്ക്‌ മാതൃത്വത്തിന്റെ പ്രതീകമെന്ന പ്രതിച്ഛായ ലഭിച്ചത്‌ മാധ്യമങ്ങളെ ആസൂത്രിതമായി കൈയിലെടുത്താണെന്നും -ലേഖനത്തിൽ ആരോപിച്ചു. Read on deshabhimani.com

Related News