ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചു; വായ്‌പാ പലിശ കൂടും



  കൊച്ചി റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരിൽ 35 ബേസിസ് പോയിന്റാണ് (0.35 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 5.90 ശതമാനത്തിൽനിന്ന്‌ 6.25 ശതമാനമായി. ഇതിലൂടെ ഭവന–-വാഹന–-വ്യക്തി​ഗത വായ്പകളുടെയും പലിശനിരക്ക് കുറഞ്ഞത് 0.35 ശതമാനം ഉയരും. മാസതിരിച്ചടവ് തുകയോ വായ്പാകാലാവധിയോ വർധിക്കും. ഉടൻ പ്രാബല്യത്തിൽവരും. ഏഴ് മാസത്തിനുള്ളിൽ  അഞ്ചുതവണയായി 2.25 ശതമാനം വർധിപ്പിച്ചു.  Read on deshabhimani.com

Related News