കൊച്ചി
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരിൽ 35 ബേസിസ് പോയിന്റാണ് (0.35 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 5.90 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി.
ഇതിലൂടെ ഭവന–-വാഹന–-വ്യക്തിഗത വായ്പകളുടെയും പലിശനിരക്ക് കുറഞ്ഞത് 0.35 ശതമാനം ഉയരും. മാസതിരിച്ചടവ് തുകയോ വായ്പാകാലാവധിയോ വർധിക്കും. ഉടൻ പ്രാബല്യത്തിൽവരും. ഏഴ് മാസത്തിനുള്ളിൽ അഞ്ചുതവണയായി 2.25 ശതമാനം വർധിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..