'രാജ്യത്ത് വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ'; വീഡിയോ പുറത്ത്, വിവാദം



ന്യൂഡൽഹി> കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. നേപ്പാളിലെ നൈറ്റ് ക്ലബ്ബിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയുമാണെന്ന് ബിജെപി ആരോപിച്ചു. പന്ത്രണ്ട് സെക്കൻഡുളള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.  കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം  നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്‌മ‌ണ്ഡുവിൽ പോയിരുന്നു.   Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent. Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate... pic.twitter.com/dW9t07YkzC — Amit Malviya (@amitmalviya) May 3, 2022 Read on deshabhimani.com

Related News