19 April Friday

'രാജ്യത്ത് വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ'; വീഡിയോ പുറത്ത്, വിവാദം

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

ന്യൂഡൽഹി> കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. നേപ്പാളിലെ നൈറ്റ് ക്ലബ്ബിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയുമാണെന്ന് ബിജെപി ആരോപിച്ചു.

പന്ത്രണ്ട് സെക്കൻഡുളള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.  കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം  നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്‌മ‌ണ്ഡുവിൽ പോയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top