ജോഡോ യാത്ര: ശീതകാല സമ്മേളനം ഒഴിവാക്കി രാഹുലും നേതാക്കളും



ന്യൂഡൽഹി> ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റ്‌ ശീതകാലസമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. ജയ്‌റാം രമേശ്‌, ദ്വിഗ്‌വിജയ്‌സിങ്‌ തുടങ്ങിയവരും എത്തില്ല. നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ സാധ്യതയുള്ള ശീതകാലസമ്മേളനം ഒഴിവാക്കുന്നത്‌  ഒളിച്ചോട്ടമാണെന്ന ആക്ഷേപമുണ്ട്‌. അന്തർ സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടങ്കോലിടാനുള്ളത്‌ ഉൾപ്പെടെ പ്രധാനപ്പെട്ട 16 ബിൽ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.   Read on deshabhimani.com

Related News