തെലങ്കാനയിൽ ബിഎ.5 വകഭേദം ; ഇന്ത്യയിൽ ആദ്യം



ന്യൂഡൽഹി ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന്‌ കാരണമാകുകയും അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിൽ പടരുകയും ചെയ്‌ത കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ‘ബിഎ.5’ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ തെലങ്കാന സ്വദേശിയായ എൺപതുകാരനിലാണ്‌ വൈറസ്‌ ബാധയെന്ന്‌ ഇന്ത്യൻ കോവിഡ്- ജീനോമിക് സീക്വൻസിങ്‌ കൺസോർഷ്യം സ്ഥിരീകരിച്ചു. ഇദ്ദേഹം പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ്‌ ഹൈദരാബാദിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയിലും തമിഴ്‌നാട്ടിലെത്തിയ പത്തൊമ്പതുകാരിയിലും ‘ബിഎ.4’ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു വകഭേദങ്ങളെയും ലോകാരോഗ്യ സംഘടനയും യൂറോപ്യൻ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും അതീവ ഗുരുതര സ്വഭാവമുള്ളവയുടെ പട്ടികയിലാണ്‌ പെടുത്തിയിട്ടുള്ളത്‌. Read on deshabhimani.com

Related News