29 March Friday

തെലങ്കാനയിൽ ബിഎ.5 വകഭേദം ; ഇന്ത്യയിൽ ആദ്യം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ന്യൂഡൽഹി
ദക്ഷിണാഫ്രിക്കയിൽ അഞ്ചാം തരംഗത്തിന്‌ കാരണമാകുകയും അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിൽ പടരുകയും ചെയ്‌ത കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ‘ബിഎ.5’ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചു.

വിദേശത്തുനിന്നെത്തിയ തെലങ്കാന സ്വദേശിയായ എൺപതുകാരനിലാണ്‌ വൈറസ്‌ ബാധയെന്ന്‌ ഇന്ത്യൻ കോവിഡ്- ജീനോമിക് സീക്വൻസിങ്‌ കൺസോർഷ്യം സ്ഥിരീകരിച്ചു. ഇദ്ദേഹം പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ്‌ ഹൈദരാബാദിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയിലും തമിഴ്‌നാട്ടിലെത്തിയ പത്തൊമ്പതുകാരിയിലും ‘ബിഎ.4’ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു വകഭേദങ്ങളെയും ലോകാരോഗ്യ സംഘടനയും യൂറോപ്യൻ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും അതീവ ഗുരുതര സ്വഭാവമുള്ളവയുടെ പട്ടികയിലാണ്‌ പെടുത്തിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top