മധ്യപ്രദേശ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ 
ഒബിസി സംവരണമാകാം



ന്യൂഡൽഹി മധ്യപ്രദേശ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം അനുവദിച്ച്‌ സുപ്രീംകോടതി. സംവരണം പാടില്ലെന്ന ഇടക്കാല ഉത്തരവ്‌ ഭേദഗതി വരുത്തിയാണ് പുതുക്കിയ നിർദേശം തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയത്‌. സംസ്ഥാന പിന്നാക്ക കമീഷൻ നൽകിയ റിപ്പോർട്ടിൽ കോടതി സംതൃപ്‌തി അറിയിച്ചു. സംസ്ഥാനത്ത്‌ മണ്ഡലപുനർനിർണയം പൂർത്തിയാക്കി വിജ്ഞാപനമിറക്കിയതും പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌. കമീഷൻ സംസ്ഥാനത്തെ 20,000 തദ്ദേശ സ്ഥാപനത്തിലും ഏർപ്പെടുത്തിയ സംവരണ വിവരങ്ങൾ കോടതിയെ അറിയിച്ചിരുന്നു. Read on deshabhimani.com

Related News